ടൈറോൺ: കൗണ്ടി ടൈറോണിൽ വീട്ടിൽ തീപിടിത്തം. 80 കാരന് ജീവൻ നഷ്ടമായി. ഒമാഗിൽ ആണ് സംഭവം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.
നവംബർ 26 ന് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. ക്രെവെനാഗ് ഡൗൺസിലെ വീട്ടിൽ തീപിടിത്തം ഉണ്ടായതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. വീട്ടിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന അറിയിപ്പും ഇതോടൊപ്പം ലഭിച്ചിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങളുമായി പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വ്യക്തിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

