ഒഫാലി: ഏഡെൻഡെറിയിൽ രണ്ട് പേരുടെ മരണത്തിന് കാരണമായ തീവയ്പ്പ് സംഭവത്തിൽ അറസ്റ്റിലായവരെ വിട്ടയച്ചു. മൂന്ന് പേരെയാണ് വിട്ടയച്ചത്. ഇവർക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് രണ്ട് പുരുഷന്മാരെയും സ്ത്രീയെയും വിട്ടയച്ചത്.
2026 ഡിസംബർ ആറിന് ആയിരുന്നു കാസിൽവ്യൂ പാർക്കിലെ വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിന് തീയിടുകയായിരുന്നു. സംഭവ സമയം നാല് വയസ്സുള്ള ടാഡ് ഫാരെൽ, മുത്തശ്ശി, മുതുമുത്തശ്ശി എന്നിവർ വീട്ടിൽ ഉണ്ടായിരുന്നു. ടാഡ് ഫാരെലിനും മുതുമുത്തശ്ശി മേരി ഹോൾട്ടിനുമാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. സംഭവത്തിൽ ഈ ആഴ്ച ആദ്യമാണ് 20 വയസ്സുള്ള രണ്ട് പുരുഷന്മാരെയും 30 വയസ്സുള്ള സ്ത്രീയെയും അറസ്റ്റ് ചെയ്തത്.

