ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഏഷ്യൻ ഹോർനെറ്റുകളെ കണ്ടെത്തി. ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രണ്ട് തവണയാണ് നഗരത്തിൽ ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.
ഈ മാസം എട്ടിനായിരുന്നു ആദ്യമായി കടന്നലിനെ കണ്ടെത്തിയത്. ലിബർട്ടീസിൽ ആയിരുന്നു ഇത്. പിന്നാലെ മൂന്ന് ദിവസങ്ങൾക്ക് ശേഷം നവംബർ 11 ന് ഗ്രാൻഡ് കനാൽ ഡോക്ക് മേഖലയിൽ മറ്റൊരു കടന്നലിനെ കണ്ടെത്തുകയായിരുന്നു. രണ്ട് തവണയും കടന്നലുകളെ കണ്ടെത്തിയ വിവരം നാഷണൽ ബയോഡൈവേഴ്സിറ്റി ഡാറ്റാ സെന്റർ സ്ഥിരീകരിച്ചിട്ടുണ്ട്. കടന്നലുകളെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. ഇതിൽ ഹോർനെറ്റിന്റെ കൂടൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

