ഡബ്ലിൻ: അയർലൻഡിൽ ക്രെഡിറ്റ് യൂണിയനുകൾക്ക് നേരെ സൈബർ ആക്രമണം. അംഗങ്ങളുടെ വിവരങ്ങൾ ചോർന്നു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഏകദേശം 50 ഓളം ക്രെഡിറ്റ് യൂണിയനുകളെയാണ് സൈബർ ആക്രമണം ബാധിച്ചത്. ലക്ഷക്കക്കിന് അംഗങ്ങളുടെ വിവരങ്ങളും ചോർന്നിട്ടുണ്ട്.
തേർഡ് പാർട്ടി ഐടി സേവനദാതാവിന്റെ സാങ്കേതിക സംവിധാനത്തിൽ പിഴവ് സംഭവിച്ചിരുന്നു. ഇതാണ് വിവരങ്ങൾ ചോരുന്നതിലേക്ക് വഴിവച്ചത്. ഉപഭോക്താക്കളുടെ പേരുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വിലാസം, പണമിടപാട് റഫൻസ് തുടങ്ങിയ വിവരങ്ങൾ ചോർത്തപ്പെട്ടുവെന്നാണ് വിലയിരുത്തൽ.
Discussion about this post

