ഡെറി: ഡെറിയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
ക്ലൂണി ടെറസ് പ്രദേശത്തായിരുന്നു സംഭവം. പ്രദേശത്തെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ ആയിരുന്നു ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. എ ക്ലാസ്, ബി ക്ലാസ് മയക്കുമരുന്നുകളും മൊബൈൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post

