അർമാഗ്: കൗണ്ടി അർമാഗിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൗമാരക്കാരനെ കാറിടിച്ച് തെറിപ്പിച്ചു. ന്യൂറി റോഡിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ ആൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടരയോടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടിയെ വെള്ളി നിറത്തിലുള്ള ഫോക്സ്വാഗൺ ഗോൾഫ് കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. കുട്ടിയുടെ പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണം.

