ഡബ്ലിൻ: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം. ഇന്നലെ പ്രതിഷേധവുമായി ഡബ്ലിനിലെ ഒരുകൂട്ടം ആളുകൾ പ്രകടനം നടത്തി. കാലാവസ്ഥാ വ്യതിയാനം തടയാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
പരിസ്ഥിതി സ്നേഹികളുടെ സംഘമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഡബ്ലിൻ നഗരത്തിൽ ഇന്നലെ ഉച്ചയ്ക്ക് നടന്ന പരിപാടിയിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. കാലാവസ്ഥയുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ദൈനംദിത ജീവിതത്തെ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്ന നടപടികളാണ് തങ്ങൾക്ക് വേണ്ടതെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കുറഞ്ഞ ഊർജ്ജ ബില്ലുകൾ ഇവരുടെ ആവശ്യത്തിൽ ഉൾപ്പെടുന്നു. താങ്ങാനാവുന്ന വിലയിൽ പൊതുഗതാഗതം ലഭ്യമാക്കുക, ദ്രവീകൃത പ്രകൃതിവാതക ടെർമിനലുകൾ നിരോധിക്കുക മുതലായവയും ഇവരുടെ ആവശ്യങ്ങളാണ്.

