ഡബ്ലിൻ: അയർലൻഡിൽ ഓൺലൈൻ ഡെലിവറി നിരക്ക് ഉയർന്നേക്കും. യൂറോപ്യൻ യൂണിയന്റെ പുതിയ നിർദ്ദേശങ്ങളാണ് അയർലൻഡിൽ ഡെലിവറി നിരക്ക് ഉയരാൻ കാരണം ആകുന്നത്. ഡെലിവറി ആപ്പുകൾ വഴി ജോലി ചെയ്യുന്നവരെ ജീവനക്കാരായി കണക്കാക്കണമെന്നതാണ് യൂറോപ്യൻ യൂണിയന്റെ നിർദ്ദേശം.
ഇത് ഡെലിവറി ആപ്പ് കമ്പനികളുടെ ചിലവ് ഉയരുന്നതിന് കാരണമാകും. ഇതാണ് നിരക്ക് വർധനവിലേക്ക് വഴിവയ്ക്കുന്നത്. അധിക ബാധ്യത റെസ്റ്റോറന്റുകളിലേക്കും ഉപഭോക്താക്കളിലേക്കും എത്തുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഫലമായി ഡെലിവറി വേളയിൽ നൽകുന്ന നിരക്കിൽ വലിയ മാറ്റം തന്നെ ഉണ്ടാകാം. അടുത്ത മാസം രണ്ടാം തിയതി മുതലാകും പുതിയ നിർദ്ദേശ പ്രകാരം ഓൺലൈൻ ഡെലിവറി തൊഴിലാളികളെ കമ്പനി തൊഴിലാളികളായി കണക്കാക്കുക.

