ഡെറി: കൗണ്ടി ഡെറിയിൽ വംശീയ വിരുദ്ധ റാലി. നൈജീരിയൻ പൗരന്മാർക്കെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഡെറിയിൽ റാലി സംഘടിപ്പിച്ചത്. നൂറ് കണക്കിന് പേർ നഗരത്തിൽ റാലിയുടെ ഭാഗമായി അണി നിരന്നു.
ഇന്നലെ ഉച്ചയ്ക്കായിരുന്നു റാലി സംഘടിപ്പിച്ചത്. നഗരത്തിലെ എബ്രിംഗ്ടൺ സ്ക്വയറിൽ ആയിരുന്നു റാലി. ആക്രമണത്തിൽ പരിക്കേറ്റവരും റാലിയിൽ പങ്കുചേർന്നു. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു നൈജീരിയയിൽ നിന്നുള്ള മൂന്ന് പേർക്കെതിരെ വംശീയ ആക്രമണം ഉണ്ടായത്. ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള ആക്രമണത്തിൽ ഒരാളുടെ കാൽ ഒടിഞ്ഞിരുന്നു.
Discussion about this post

