ഗാൽവേ: കൗണ്ടി ഗാൽവേയിൽ വെടിവയ്പ്പ്. സംഭവത്തിൽ കൗമാരക്കാരന് പരിക്കേറ്റു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുരാഗ് പാർക്ക് എസ്റ്റേറ്റിൽ വച്ചായിരുന്നു കൗമാരക്കാരന് പരിക്കേറ്റത്. കുട്ടിയുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. വെടിവയ്പ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വെസ്റ്റ്മീത്ത്, അത്ലോൺ നഗരങ്ങളിലെ വീടുകളിൽ പരിശോധന നടത്തി.
Discussion about this post

