ഡബ്ലിൻ: ഡബ്ലിനിൽ ലഹരിയുടെ ആയുധങ്ങളും പിടിച്ചെടുത്തു. സംഭവവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ആയിരുന്നു സംഭവം. വടക്കൻ ഉൾനഗരത്തിൽ ഗാർഡ നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു ആയുധങ്ങളും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏകദേശം 2.5 മില്യൺ യൂറോ വിലമതിയ്ക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ മൂന്ന് തോക്കുകൾ, വെടിക്കോപ്പുകൾ, കൊക്കെയ്ൻ എന്നിവ ഉൾപ്പെടുന്നു. 30 വയസ്സ് പ്രായമുള്ള രണ്ട് പുരുഷന്മാരെയും 20 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെയുമാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഡബ്ലിനിലെ ഗാർഡ സ്റ്റേഷനിൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്.

