ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ യുവാവിന് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം. പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു ആക്രമണം ഉണ്ടായത്. നാലംഗം സംഘമായിരുന്നു ആക്രമണം നടത്തിയത് എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇവർ മുഖംമൂടി ധരിച്ചിരുന്നു. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സംഘം യുവാവിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. കാലിൽ വെടിവച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
Discussion about this post

