ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി ഗ്യാസ് വിലകൾ വീണ്ടും വർധിക്കാൻ സാധ്യത. ആഗോളവിപണിയിൽ രണ്ടിന്റെയും വില ഉയരുന്നതാണ് അയർലൻഡിലും വിലക്കയറ്റത്തിന് കാരണം ആകുന്നത്. അതേസമയം വില വർധനവ് സാധാരണ കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാകും.
ശൈത്യകാലം അടുത്തിരിക്കെ വീടുകളിൽ ഊർജ്ജ ചിലവ് വർധിക്കും. ഈ സമയത്തുണ്ടാകുന്ന വിലക്കയറ്റം വലിയ സാമ്പത്തിക ബുദ്ധിമുട്ട് ആയിരിക്കും സൃഷ്ടിക്കുക. ഇതിനോടകം തന്നെ പല കമ്പനികളും ഊർജ്ജ വിലകൾ വർധിപ്പിച്ചിട്ടുണ്ട്.
Discussion about this post

