ഡബ്ലിൻ: അയർലൻഡിലെ നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നിന്നും കമ്പ്യൂട്ടറുകൾ മോഷണം പോയി. 36 കമ്പ്യൂട്ടറുകളാണ് മോഷണം പോയത്. എച്ച്എസ്ഇയാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എച്ച്എസ്ഇ അറിയിച്ചു.
ഏകദേശം 1000 യൂറോ വിലവരുന്ന കമ്പ്യൂട്ടറുകളാണ് മോഷണം പോയത്. ജൂലൈ 30, 31 തിയതികളിലായിട്ടാണ് മോഷണം നടന്നത് എന്നാണ് എച്ച്എസ്ഇ വ്യക്തമാക്കുന്നത്. ആശുപത്രിയുടെ ഏർലി ആക്സസ് ഏരിയകളിൽ സ്ഥാപിച്ചിരുന്ന കമ്പ്യൂട്ടറുകളാണ് ഇവ. പാർലമെന്റിൽ അവോണ്ടു നേതാവ് പീഡർ തോയ്ബിൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയെന്നോണമാണ് ഈ വിവരം എച്ച്എസ്ഇ പങ്കുവച്ചത്.
Discussion about this post

