ഡെറി: കൗണ്ടി ഡെറിയിൽ യുവാവിന് കുത്തേറ്റു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 11.40 ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റ 30 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്കീജ് ലിങ്ക് റോഡിൽവച്ചാണ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ വഴിയിലൂടെ പോകുന്ന വാഹനയാത്രികന്റെ സഹായം തേടുകയായിരുന്നു. ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 കാരന് നിരവധി തവണ കുത്തേറ്റിട്ടുണ്ട്. സംഭവത്തിൽ കൊലപാതക ശ്രമത്തിനാണ് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.
Discussion about this post

