കാവൻ: കൗണ്ടി കാവനിൽ നിന്നും കാണാതായ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടർന്ന് പോലീസ്. രണ്ടാഴ്ചയായി പെൺകുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്ത പശ്ചാത്തലത്തിൽ പോലീസ് പൊതുജനസഹായം തേടിക്കൊണ്ട് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബർ 16 മുതലാണ് പെൺകുട്ടിയെ കാണാതെ ആയത്.
മേഗൻ ഒ ബ്രിയാൻ എന്നാണ് കാണാതായ പെൺകുട്ടിയുടെ പേര്. അർവയിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. കുട്ടി ഡബ്ലിനിലേക്ക് പോയിരിക്കാമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹായം അഭ്യർത്ഥിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അഞ്ചടി മൂന്ന് ഇഞ്ചാണ് പെൺകുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരമാണ് പെൺകുട്ടിയ്ക്കുള്ളത്. കണ്ണുകൾക്ക് തവിട്ട് നിറമാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.

