പത്തനംതിട്ട : അമിതവേഗതയിൽ കാറോടിച്ച് റീൽസെടുത്ത 16 കാരനും , സുഹൃത്തും പിടിയിൽ. അടൂരിലാണ് ഇരുവരും അഭ്യാസപ്രകടനം നടത്തിയത്. കാറും, ബൈക്കും പൊലീസ് പിടിച്ചെടുത്തു. പതിനാറുകാരന്റെ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു.
പതിനാറുകാരനും,സംഘവും അമിതവേഗതയിൽ കാറുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത് . അമിതവേഗതയിൽ കാറിലും , ബൈക്കിലുമായി സഞ്ചരിച്ച് റീലെടുത്തും, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാര്‍ ഡ്രിഫ്റ്റ് ചെയ്തുമായിരുന്നു അഭ്യാസം.
സ്കൂട്ടറിൽ നാലുപേരടക്കം സഞ്ചരിക്കുന്ന വീഡിയോയും കുട്ടികൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ചിരുന്നു . ഇവർ കൃത്യമായി സ്കൂളിൽ പോകുന്നുണ്ടായിരുന്നില്ല. ബൈക്കിന്റെ ഉടമയായ കൊല്ലം സ്വദേശിയ്ക്കെതിരെയും പൊലീസ് കേസെടുത്തു. ബൈക്ക് താൻ നേരത്തെ വിറ്റതാണെന്നും , ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

