ഡബ്ലിൻ: ഡബ്ലിനിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പേര് വിവരങ്ങൾ പുറത്ത്. 30 വയസ്സുള്ള ജാമി ബെയ്ലിയാണ് കൊല്ലപ്പെട്ടത് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇന്നലെ രാവിലെയാണ് ആക്രമണത്തിൽ അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ലിമെറിക്ക് സ്വദേശിയാണ് ജാമി. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജാമി ഡബ്ലിനിൽ താമസിച്ചുവരികയാണ്. ജാമിയെ ആക്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല. കഴിഞ്ഞ ആഴ്ച അദ്ദേഹം ഒരു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരത്തിൽ ആണ് കൊലപാതകം എന്നാണ് ഗാർഡ സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണം. ഇന്നലെ രാവിലെ 5 മണിയോടെ പരിക്കേറ്റ നിലയിൽ ജാമിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

