ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലുണ്ടായ തീവയ്പ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഇന്നലെ രാവിലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ തുടരുന്ന ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെ പുലർച്ചെ ആയിരുന്നു ഇയാൾ ആക്രമണം നടത്തിയത്. വുഡ്സ്റ്റോക്ക് റോഡ് പ്രദേശത്തെ വാണിജ്യ സ്ഥാപനത്തിന് ഇയാൾ തീയിടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്സ് എത്തി തീ അണച്ചു. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ലാത്തത് ആശ്വാസമായി. 33 വയസ്സുകാരനാണ് അറസ്റ്റിലായത് എന്നാണ് പോലീസ് സംശയിക്കുന്നത്.
Discussion about this post

