കോർക്ക്: കോർക്കിൽ വാഹനാപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 10.50 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നൽകുന്ന നിർദ്ദേശം.
ക്ലോണകിൽറ്റിയിലെ ബല്ലിനാസ്കാർത്തിയിലാണ് അപകടം ഉണ്ടായത്. ഇരുവരും സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. വാഹനം ബാൻഡൺ ദിശയിൽ നിന്ന് ബല്ലിനാസ്കാർത്തിയിലേക്ക് പോവുകയായിരുന്നു.
20 വയസ്സ് തോന്നിക്കുന്ന ഡ്രൈവർക്കും യാത്രികനുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാത്രക്കാരന് നിസാര പരിക്കുകളാണ് സംഭവിച്ചത്. അദ്ദേഹത്തെ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ വിട്ടയച്ചു.

