ഡബ്ലിൻ: ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുസംവാദം സംഘടിപ്പിക്കാൻ ക്രാന്തി അയർലൻഡ്. പരിപാടിയിൽ സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി പങ്കെടുക്കും. ഡബ്ലിനിലെ ഓംകാറിൽ ഒക്ടോബർ രണ്ടിനാണ് പരിപാടി. വൈകീട്ട് അഞ്ച് മണിയ്ക്ക് ആരംഭിക്കുന്ന പരിപാടി ഏകദേശം രണ്ട് മണിക്കൂറോളം ഉണ്ടാകും.
പരിപാടിയിൽ ആത്മീയത, ഗാന്ധി, ഫാസിസം, ഒരു രാഷ്ട്ര വിചാരം എന്ന വിഷയത്തിലാണ് സന്ദീപാനന്ദഗിരി പ്രഭാഷണം നടത്തുക ഇതിന് ശേഷം ചോദ്യോത്തര വേളയും ഉണ്ടായിരിക്കും. എല്ലാവരുടെയും ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകുന്നതാണ്. സോഷ്യൽ മീഡിയയിൽ ഇന്ത്യ- അയർലൻഡ് ബന്ധത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങൾ പങ്കുവയ്ക്കുന്ന സച്ചിൻ പോളാശ്ശേരി പരിപാടിയിൽ ആശംസ പ്രസംഗം നടത്തും.

