ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. വെടിവയ്പ്പുമായി ബന്ധപ്പെട്ട സംഭവമുൾപ്പെടെ നാല് കുറ്റകൃത്യങ്ങളിലാണ് അന്വേഷണം. ഇത് നാലും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
വെടിയുതിർത്തതുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങൾ, വാഹനമോടിച്ച് കയറ്റൽ, വീടിന് നേരെ തീയിടൽ മുതലായ നാല് സംഭവങ്ങളിലാണ് അന്വേഷണം. നാല് ദിവസത്തിനിടെയാണ് ഡബ്ലിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ ഈ സംഭവങ്ങൾ ഉണ്ടായത്. തിങ്കളാഴ്ചയാണ് വെടിവയ്പ്പ് ഉണ്ടായത്. ഓടുന്ന വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. 24 മണിക്കൂറിനിടെ രണ്ട് സംഭവങ്ങളാണ് ഉണ്ടായത്. ഇതിന് ശേഷം ആയിരുന്നു മറ്റ് രണ്ട് സംഭവങ്ങളും.

