ഡബ്ലിൻ: താലയിലെ ചിൽഡ്രൻസ് ഹോസ്പിറ്റൽ അടച്ചിടും. നാളെ മുതൽ നാല് ദിവസത്തേയ്ക്കാണ് അടച്ചിടൽ. ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡ് ഐടി സംവിധാനങ്ങളിലേക്ക് മാറുന്ന പശ്ചാത്തലത്തിലാണ് അടച്ചിടൽ. നാളെ അർധരാത്രി അടയ്ക്കുന്ന ആശുപത്രി 29 ന് രാവിലെ എട്ട് മണിയോടെയെ പ്രവർത്തനം ആരംഭിക്കുകയുള്ളൂ.
അടച്ചിടലിനോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. സേവനങ്ങൾ നൽകാൻ കഴിയാത്ത പശ്ചാത്തലത്തിൽ ക്രംലിൻ, കനോലി, ആശുപത്രികളിൽ ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് പുറമേ കനോലി അർജന്റ് കെയർ സെന്ററിലും ചികിത്സ ലഭിക്കും. ആശുപത്രിയുടെ എമർജൻസി വിഭാഗം പ്രവർത്തിക്കും.
Discussion about this post

