ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടി ക്വാറന്റൈനിൽ പ്രവേശിപ്പിച്ച നായ്ക്കളെ മോഷ്ടിച്ചതായി പരാതി. മൂന്ന് പോമറേനിയൻ നായ്ക്കളെയാണ് ഡബ്ലിനിലെ കെന്നലിൽ നിന്നും മോഷ്ടിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് നായ്ക്കളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്.
മൃഗങ്ങളുടെ ട്രാൻസ്പോർട്ട് കമ്പനി എത്തിച്ചതായിരുന്നു നായ്ക്കളെ. എന്നാൽ രേഖകളിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മൂന്ന് നായ്ക്കളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിന് ശേഷം ഇതിനെ ക്വാറന്റൈനിൽ നിരീക്ഷണത്തിനായി പാർപ്പിച്ചു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി കൂട് തകർത്ത് ഇവയെ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികളുണ്ടെങ്കിൽ മുന്നോട്ടുവരണമെന്ന് പോലീസ് അറിയിച്ചു.

