ഡബ്ലിൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയർലൻഡിൽ. രാവിലെ എട്ടരയോടെയായിരുന്നു അദ്ദേഹം ഡബ്ലിനിൽ വിമാനം ഇറങ്ങിയത്. അദ്ദേഹത്തിന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുൾപ്പെടെയുള്ള ഐറിഷ് പ്രമുഖർ ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി. ശേഷം അദ്ദേഹം പ്രത്യേക വാഹനത്തിൽ പ്രസിഡന്റ് കാതറിൻ കനോലിയുടെ ഔദ്യോഗിക വസതിയിലെത്തി. ട്രംപിനൊപ്പം മകൻ ഡോൺ ട്രംപും മരുമകളും ഉണ്ട്.
ആറാസ് ആൻ ഉച്ച്തറൈനിലെത്തിയ പ്രസിഡന്റിനെ കനോലി ഹസ്തദാനം നൽകി സ്വീകരിച്ചു. ശേഷം വസതിയിലേക്ക് അനുഗമിച്ചു. ഇവിടെ വച്ച് ഇരു പ്രസിഡന്റുമാരും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ഇതിന് ശേഷം പ്രധാനമന്ത്രി മീഹോൾ മാർട്ടിനെയും അദ്ദേഹം കാണും. ആഗോളവിഷയങ്ങൾ ഇവർ ചർച്ച ചെയ്യും. ശേഷം അദ്ദേഹം തന്റെ ഡൂൺബെഗിലെ റിസോർട്ടിലേക്ക് പോകും.

