ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് പോലീസ് രാജ്യത്ത് നടത്തുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ ദൗത്യം. 10,000 പോലീസുകാരെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ട്രംപിന് സുരക്ഷയൊരുക്കാനായി നിയോഗിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ട്രംപ് അയർലൻഡിലെത്തി.
ട്രംപിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് ഡബ്ലിനിലും, ക്ലെയറിലും നിരവധി പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പതിവിലധികം കരുതൽ പോലീസ് എടുത്തിരിക്കുന്നത്. ഡബ്ലിനിൽ നിന്നാണ് ട്രംപിന്റെ സന്ദർശനം ആരംഭിച്ചത്. വിമാനത്താവളത്തിന്റെ പരിസരങ്ങളിലും ഫീനിക്സ് പാർക്കിലും വൻ പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. ഡബ്ലിനിലെ പരിപാടികൾക്ക് ശേഷം അദ്ദേഹം ക്ലെയറിലെ തന്റെ ഡൂൺബെഗ് റിസോർട്ടിലേക്ക് പോകും. യാത്രാ മധ്യയേയും റിസോർട്ട് പരിസരത്തും ശക്തമായ കാവൽ ഒരുക്കിയിട്ടുണ്ട്.

