ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ പോലീസ് സ്റ്റേഷന് നേരെ പടക്കമെറിഞ്ഞ കുട്ടിയെ താക്കീത് ചെയ്തയച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ന്യൂ ബാഴ്ൺസ്ലേയ് ഡ്രൈവ് മേഖലയിലായിരുന്നു സംഭവം ഉണ്ടായത്.
പോലീസ് സ്റ്റേഷന് സമീപം എത്തിയ കുട്ടി പടക്കം കത്തിച്ച് പരിസരത്തേയ്ക്ക് എറിയുകയായിരുന്നു. സംഭവ സമയം ഉദ്യോഗസ്ഥർ സ്റ്റേഷന് അകത്തായിരുന്നു. ശബ്ദം കേട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവം കണ്ടത്. തുടർന്ന് കുട്ടിയെ താക്കീത് ചെയ്ത് രക്ഷിതാക്കൾക്കൊപ്പം പറഞ്ഞുവിടുകയായിരുന്നു.
Discussion about this post

