മീത്ത്: കൗണ്ടി മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം. വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തിനും അദ്ദേഹത്തിന്റെ സഹായം ലഭിക്കും.
ഓഗസ്റ്റ് 15 ശനിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. പുലർച്ചെ 1.30 നും 2.30 നും ഇടയിലായിരുന്നു അപകടം ഉണ്ടായത്. മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 50 വയസ്സ് പ്രായമുള്ള ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം നാലിന് അദ്ദേഹത്തിന് ജീവൻ നഷ്ടമാകുകയായിരുന്നു.
Discussion about this post

