ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ സൈക്കിളും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ സൈക്കിൾ യാത്രികന് പരിക്കേറ്റു. ഇന്നലെ ആയിരുന്നു സംഭവം. പരിക്കേറ്റയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
ഡബ്ലിൻ 8 ലെ ഇൻഫിർമാരി റോഡിൽ ആയിരുന്നു അപകടം. ഇതിന് പിന്നാലെ റോഡിന്റെ രണ്ട് ദിശകളും താത്കാലികമായി അടച്ചു. പരിശോധനകൾക്ക് ശേഷമാണ് തുറന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് സഹായകമായ വിവരങ്ങൾ കൈവശമുള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് ഗാർഡയുടെ നിർദ്ദേശം.
Discussion about this post

