ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ യുവാവ് കുഴിയെടുക്കുന്ന യന്ത്രം ( ഡിഗ്ഗർ) മോഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഡിഗ്ഗർ മോഷ്ടിച്ച പ്രതി ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.
ഒ’കോണൽ അവന്യൂ, മാലോ സ്ട്രീറ്റ്, ഡോക്ക് റോഡ് എന്നിവയ്ക്ക് ചുറ്റുമുള്ള സിറ്റി സെന്ററിൽ രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഹെൻറി സ്ട്രീറ്റ് ഗാർഡയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. നിർമ്മാണ ജോലികൾക്കിടെ ഉടമയിൽ നിന്നും പ്രതി ഭീഷണിപ്പെടുത്തി ഡിഗ്ഗർ തട്ടിയെടുക്കുകയായിരുന്നു. ഇതിന്റെയുൾപ്പെടെ ദൃശ്യങ്ങൾ പ്രതി പകർത്തി. ഇതറിഞ്ഞ പോലീസ് പ്രതിയെ പിന്തുടർന്നു. ഇതിന്റെ ദൃശ്യങ്ങളും പ്രതി ഫോണിൽ പകർത്തി സ്നാപ് ചാറ്റിൽ പങ്കുവയ്ക്കുകയായിരുന്നു. പിന്തുടർന്നെത്തിയ ഗാർഡ പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

