ഡബ്ലിൻ: അയർലൻഡിലെ ജയിൽ ജീവനക്കാർ സമരത്തിലേക്ക്. ശമ്പളവും ജീവിത നിലവാരവും ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ സമരം ചെയ്യുന്നത്. ഇതിനായുള്ള വോട്ടെടുപ്പ് നടന്നു.
ഫോർസ, എസ്ഐപിടിയു, ഐഎൻഎംഒ, യുണൈറ്റന് തുടങ്ങിയ തൊഴിലാളി യൂണിയനുകളാണ് സമരം തീരുമാനിച്ചിരിക്കുന്നത്. മുൻ പൊതുമേഖലാ ശമ്പള കരാർ ജൂൺ 30 ന് അവസാനിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം പുതിയ കരാർ നിശ്ചയിക്കുകയോ ഇതിനായുള്ള ചർച്ചകൾ നടക്കുകയോ ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം. അവസാന കരാറിൽ രണ്ടര വർഷത്തെ കാലയളവിൽ 10.25 ശതമാനംവരെ ശമ്പള വർധനവ് വ്യവസ്ഥ ചെയ്തിരുന്നു.
Discussion about this post

