കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 30 വയസ്സുള്ള വ്യക്തിയ്ക്ക് ജീവൻ നഷ്ടമായി. കാഹ പാസിലെ എൻ71 ൽ ആയിരുന്നു സംഭവം. ഇന്നലെ വൈകീട്ട് മൂന്ന് മണിയ്ക്ക് തൊട്ട്മുൻപാണ് വാഹനാപകടം ഉണ്ടായത്.
ഇരുചക്രവാഹനവും മോട്ടോർസൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 30 വയസ്സുകാരൻ ആയിരുന്നു ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തിന് സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്ടമാകുകയായിരുന്നു. അപകടത്തിൽ മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ദൃക്സാക്ഷികൾ വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

