വിക്ലോ: കൗണ്ടി വിക്ലോയിലെ ബ്രേയിൽ മോഷണവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസ്. 40 വയസ്സുള്ള വ്യക്തിയ്ക്കെതിരെയാണ് കേസ് എടുത്തത്. രണ്ട് കവർച്ചകളുമായി ബന്ധപ്പെട്ടാണ് കേസ്.
കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം. മൂന്ന് മണിയ്ക്ക് ശേഷം കിൽബ്രൈഡ് ലെയ്നിലെ ബിസിനസ് സ്ഥാപനത്തിലേക്ക് ആയുധവയുമായി എത്തിയ 40 കാരൻ പണവും സാധനങ്ങളും കൈക്കലാക്കുകയായിരുന്നു. പിന്നാലെ ഹെർബർട്ട് റോഡിലെ കടയിലേക്ക് പോയി. ഇവിടെ നിന്നും ഭീഷണിപ്പെടുത്തി സാധനങ്ങളും പണവും കൈക്കലാക്കുകയായിരുന്നു. 40 കാരനെ ഇന്ന് േ്രബ ജില്ലാ കോടതിയിൽ ഹാജരാക്കും.
Discussion about this post

