മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടം. സംഭവത്തിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു. ജൂലിയൻസ്ടൗണിലായിരുന്നു അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഡബ്ലിനിന്റെ തെക്ക് ഭാഗത്തേയ്ക്ക് സഞ്ചരിക്കുകയായിരുന്ന രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഈ അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയായിരുന്നു. തുടർന്ന് ഇരു വാഹനങ്ങളും റോഡിന് അരികിലായി നിർത്തിയിട്ടു.
ഇതിനിടെ ഒരു കാർ വാഹനങ്ങളിലൊന്നിൽ ഇടിയ്ക്കുകയായിരുന്നു. ഈ സമയം വാഹനത്തിന്റെ പിൻ സീറ്റിൽ ഇരിക്കുകയായിരുന്നു 50 കാരൻ. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ദ്രോഗെഡയിലെ അവർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

