ലൗത്ത്: കൗണ്ടി ലൗത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഡൺലീറിനും കോളണിനും ഇടയിലുള്ള ആർ169 ലായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 70 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ ദ്രോഗെഡയിലെ അവർ ലേഡി ഓഫ് ലൂർദ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്കുകൾ സാരമുള്ളതാണ്. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
Discussion about this post

