ലിമെറിക്ക്: ലിമെറിക്കിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്ക് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഐലൻഡ് റോഡിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. 21,700 യൂറോ വിലവരുന്ന ഓട്ടോമാറ്റിക് പിസ്റ്റൽ, വെടിയുണ്ടകൾ, ഡയമോർഫിൻ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ 19 കാരനാണ് അറസ്റ്റിലായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തോക്ക് സാങ്കേതിക പരിശോധനയ്ക്കായി അയച്ചു. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

