ഗാൽവേ: ഗാൽവേയിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ബല്ലിനാസ്ലോയിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് 20 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ആയിരുന്നു ഇയാളുടെ ആക്രമണത്തിൽ മറ്റൊരു യുവാവിന് പരിക്കേറ്റത്.
ഡൺലോയിൽ പുലർച്ചെ 3.15 ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവ് ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ യുവാവ് പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. സംഭവത്തെക്കുറിച്ച് അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണം.
Discussion about this post

