ഡബ്ലിൻ: ഈ വർഷത്തെ ചൂടേറിയതും വരണ്ടതുമായ ദിനങ്ങൾ സമ്മാനിച്ച് ജൂലൈ മാസം. 1900 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ മൂന്നാമത്തെ ജൂലൈ മാസം ആയിരുന്നു കടന്ന് പോയത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം ആയിരുന്നു ചൂട് ഉയരാൻ കാരണം ആയത്.
കഴിഞ്ഞ മാസം ഉയർന്ന മർദ്ദങ്ങളുടെ എണ്ണം കൂടുതൽ ആയിരുന്നു. ഇത് ദേശീയ തലത്തിൽ ശരാശരി താപനില 17.25 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരാൻ കാരണമായി. ഇതിന് മുൻപ് 2016 ൽ ആയിരുന്നു ശരാശരി താപനില ഇത്രയും ഉയർന്നത്. അന്ന് 17.34 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. 1961- 1990 ലെ ദീർഘകാല ശരാശരിയേക്കാൾ 2.4 ഡിഗ്രി സെൽഷ്യസ് കൂടുതലും 1991-2020 ലെ ദീർഘകാല ശരാശരിയേക്കാൾ (LTA) 1.87 ഡിഗ്രി സെൽഷ്യസ് കൂടുതലുമായിരുന്നു ഇക്കുറി അനുഭവപ്പെട്ട താപനില.

