ഡബ്ലിൻ: 2026-25 യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഇസ്രായേലുമായുള്ള മത്സരങ്ങളിൽ ഐറിഷ് ആരാധകരെ പ്രവേശിപ്പിക്കില്ല. ഫുട്ബോൾ അസോസിയേഷൻ ഓഫ് അയർലൻഡാണ് നിലപാട് വ്യക്തമാക്കിയത്. ചൊവ്വാഴ്ച ഇത് സംബന്ധിച്ച പ്രസ്താവനയും അധികൃതർ പുറത്തുവിട്ടു.
അയർലൻഡും ഇസ്രായേലും തമ്മിൽ രണ്ട് മത്സരങ്ങളാണ് കളിക്കുന്നത്. ഇതിനിടെ സുരക്ഷാ പ്രശ്നങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും ഉണ്ടാകാതിരിക്കാനാണ് ഐറിഷ് ആരാധകരെ വിലക്കുന്നതെന്ന് പ്രസ്താവനയിൽ അസോസിയേഷൻ അറിയിച്ചു. അടുത്ത മാസം 27 ന് ഹംഗറിയിൽ ഹോം മാച്ച് നടക്കും. ഇതിൽ ചിലർക്ക് മാത്രമാണ് പ്രവേശനം നൽകുകയെന്ന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Discussion about this post

