ഡബ്ലിൻ: യൂറോപ്യൻ സ്പീഡ് ക്യൂബിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് അഭിമാനമായി പ്രഭവ് നായക്. മെഗാമിൻസ്ക്സ് വിഭാഗത്തിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ മാസം 16 മുതൽ 19 വരെ നെതർലാൻഡിലെ ആർനെമിൽ ആയിരുന്നു മത്സരങ്ങൾ നടന്നത്.
ഡബ്ലിൻ സിറ്റി വെസ്റ്റ് നിവാസിയാണ് പ്രഭവ് നായക്. രാജാറാം- സുധ എന്നിവരാണ് രക്ഷിതാക്കൾ. മൂന്ന് റൗണ്ടുകളിലായിട്ടായിരുന്നു മെഗാമികിൻസ് മത്സരങ്ങൾ നടന്നത്. ഇതിൽ ആദ്യ റൗണ്ടിൽ നാലം സ്ഥാനവും രണ്ടാം റൗണ്ടിൽ ഒൻപതാം സ്ഥാനവും സ്വന്തമാക്കി. എന്നാൽ ഫൈനലിൽ മികച്ച പ്രകടനത്താൽ മൂന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. ഐറിഷ് സ്പീഡ് ക്യൂബിംഗ് ചാമ്പ്യൻഷിപ്പിലും പ്രഭവിന്റെ പ്രകടനം ശ്രദ്ധേയമായി.
Discussion about this post

