ഡബ്ലിൻ: അയർലൻഡിൽ ഗാർഡനുകളിൽ മോഡ്യുലാർ വീടുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ വ്യവസ്ഥകൾ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽവരും. ഭവന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മോഡ്യുലാർ വീടുകൾ അനുമതിയില്ലാതെ നിർമ്മിക്കാൻ ഉടമകളെ അനുവദിക്കുന്നതാണ് പുതിയ വ്യവസ്ഥകൾ. അതേസമയം സുരക്ഷാ മാനദണ്ഡങ്ങളും മറ്റ് ചട്ടങ്ങളും കർശനമായി പാലിച്ചിരിക്കണമെന്ന് ഭവന വകുപ്പ് നിർദ്ദേശിക്കുന്നു.
വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർവരെ വിസ്തീർണ്ണമുള്ള മോഡ്യുലാർ വീടുകൾ നിർമ്മിക്കാനാണ് അനുമതിയുള്ളത്. പണ്ട് ഇതിന് പ്ലാനിംഗ് അനുമതി ലഭിക്കണമായിരുന്നു. എന്നാൽ ഇനി മുതൽ അതിന്റെ ആവശ്യമില്ല. അഗ്നിസുരക്ഷാ, പ്രവേശന സൗകര്യം, കെട്ടിടത്തിന്റെ ഗുണനിലവാരം എന്നിവയുൾപ്പെടെയുള്ള ചട്ടങ്ങൾ കൃത്യമായി പാലിച്ചിരിക്കണം എന്നാണ് നിർദ്ദേശം.

