ബെൽഫാസ്റ്റ്: ലൈംഗികാതിക്രമ കേസിലെ പ്രതിയെ ഓസ്ട്രേലിയയിൽ നിന്നും വടക്കൻ അയർലൻഡിലേക്ക് നാടുകടത്തി. 75 വയസ്സുകാരനെയാണ് വടക്കൻ അയർലൻഡിൽ എത്തിച്ചത്. ഇയാളെ നാളെ ബെൽഫാസ്റ്റ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കും. 1970 കളിലും 1980 കളുടെ ആദ്യത്തിലും ഉണ്ടായ കുറ്റകൃത്യങ്ങളിലാണ് നടപടി.
സ്ത്രീയെയും പ്രായപൂർത്തിയാകാത്ത കുട്ടിയെയും ലൈംഗികമായി ഉപദ്രവിക്കുകയും ശാരീരിക പീഡനമേൽപ്പിക്കുകയും ചെയ്തുവെന്നാണ് 75 കാരനെതിരായ പരാതി. ഇതിൽ ആകെ 17 കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 2023 മുതൽ പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്.
Discussion about this post

