കോർക്ക്: കൗണ്ടി കോർക്കിൽ ഒരാൾ മുങ്ങിമരിച്ചു. ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ഇയാളുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കാസിൽടൗൺബെറെയിലെ പിയറിൽ ആയിരുന്നു സംഭവം. ടഗ് ബോട്ടിലെ ക്രൂ അംഗമായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് മരിച്ചതെന്നാണ് വ്യക്തമാകുന്ന്. കാസിൽടൗൺബെരെയിൽ നിലവിൽ പ്രശസ്തമായ ഓഫ് ദിസ സീസ് ഫെസ്റ്റിവൽ നടക്കുകയാണ്. ഇതിനിടെയുണ്ടായ ദാരുണമായ സംഭവം ഏവരെയും ദു:ഖത്തിലാഴ്ത്തി. മൃതദേഹം കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.
Discussion about this post

