ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ 60 കാരന്റെ തിരോധാനവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. 20 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ നാല് പ്രകാരമാണ് അറസ്റ്റ്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

