കാർലോ: കൗണ്ടി കാർലോയിലെ എം9 ലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇതേ തുടർന്ന് അദ്ദേഹത്തെ ബ്യൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.
എം116 ഹെലികോപ്റ്ററിൽ ആയിരുന്നു എയർലിഫ്റ്റ് ചെയ്തത്. മരിനോയിലെ ഫയർഫോഴ്സ് പരിശീലന കേന്ദ്രത്തിൽ എത്തിച്ചതിന് പിന്നാലെ പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Discussion about this post

