ഡബ്ലിൻ: ഉയിസ് ഐറാന് കീഴിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ മോശം പ്രവർത്തനം പരിസ്ഥിതിയെ ദേഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. പരിസ്ഥിതി സംരക്ഷണ ഏജൻസിയാണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം അയർലൻഡിലെ 55 ശതമാനം മലിനജല ശുദ്ധീകരണ പ്ലാന്റുകളും പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ മലിന ജലം പുറന്തള്ളിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം അടിസ്ഥാന സൗകര്യമില്ലായ്മയാണ് കഴിഞ്ഞ വർഷത്തെ നഗര മാലിന്യ സംസ്കരണത്തിന്റെ പരാജയത്തിന് കാരണം ആയത്. ബാക്കി മോശം പ്രവർത്തനത്തെ തുടർന്നും അറ്റകുറ്റപ്പണികളെ തുടർന്നുമാണ്. ഉപകരണങ്ങളുടെ തകരാറുകൾ, അപര്യാപ്തമായ നടപടിക്രമങ്ങൾ, പരിശീലനം എന്നിവയും പരാജയത്തിന് കാരണമായ ഘടകങ്ങളാണ്.

