ഡബ്ലിൻ:അയർലൻഡിൽ വീണ്ടും ചുഴലിക്കാറ്റിന് സാധ്യത. അടുത്ത വാരത്തോടെ അയർലൻഡിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തിപ്രാപിച്ച് ക്ലോയി ചുഴലിക്കാറ്റ് ആയി മാറിയേക്കാമെന്നാണ് പ്രവചനം. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചന റിപ്പോർട്ട് പ്രകാരം അയർലൻഡിൽ അടുത്ത വാരത്തോട് കൂടി ന്യൂനമർദ്ദം രൂപപ്പെടും. പ്രത്യേക കൊടുങ്കാറ്റൊന്നും നിലവിൽ ഔദ്യോഗികമായി പ്രവചിച്ചിട്ടില്ലെങ്കിലും ക്ലോയി ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും മെറ്റ് ഐറാൻ വിശദമാക്കുന്നു.
Discussion about this post

