ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവർത്തിച്ച് ആവശ്യപ്പെട്ട സാഹചര്യത്തിൽ മറുപടി നൽകി പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു. ഏഴ് നിർദേശങ്ങൾ അടങ്ങിയ കുറിപ്പാണ് രാഹുലിന് മറുപടിയായി നൽകിയിരിക്കുന്നത് .കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടണമെന്നുണ്ടെങ്കിൽ ‘ വിദേശത്തേയ്ക്കുള്ള രഹസ്യ യാത്രകൾ ഒഴിവാക്കണമെന്നും, ഇന്ത്യ വിരുദ്ധരായ ആളുകളെ കാണുന്നത് ‘ നിർത്തണമെന്നും റിജിജു നിർദേശിച്ചു.
എക്സിൽ പങ്ക് വച്ച കുറിപ്പിൽ പ്രതിപക്ഷത്തിന് പാർട്ടിയ്ക്ക് പാർലമെന്റിൽ കൂടുതൽ എം പിമാരെ ലഭിക്കാൻ സഹായിക്കുന്ന ചില നിർദേശങ്ങളാണ് റിജിജു പരിഹാസരൂപേണ നിരത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി താഴെ പറയുന്ന ചില കാര്യങ്ങൾ ചെയ്താൽ കോൺഗ്രസ് പാർട്ടിയ്ക്ക് കൂടുതൽ എം പി മാരെ വിജയിപ്പിക്കാൻ സാധിക്കും .
1. ഇന്ത്യയിൽ കൂടുതൽ സമയം ചിലവഴിക്കുക, വിദേശത്തേയ്ക്കുള്ള രഹസ്യയാത്രകൾ ഒഴിവാക്കുക
2. മുതിർന്നവരെ ബഹുമാനിക്കുകയും , അവരിൽ നിന്ന് മൂല്യവത്തായ അറിവുകൾ നേടുകയും ചെയ്യുക. അതാണ് ഇന്ത്യൻ പാരമ്പര്യം.
3. ഇന്ത്യാ വിരുദ്ധരായ ആളുകളെ കാണാതിരിക്കുക, അവരുടെ അജണ്ട പ്രചരിപ്പുന്നത് അവസാനിപ്പിക്കുക.
4.ബിജെപി, ആർഎസ്എസ്, മോദിജി എന്നിവരോടുള്ള തീവ്രമായ വിദ്വേഷം അവസാനിപ്പിക്കുക
5. പാർലമെന്റിനെ കൂടുതൽ ഗൗരവമായി കാണുക. ചർച്ചകളിലും, സംവാദങ്ങളിലും പങ്കെടുക്കാൻ എം പിമാരെ അനുവദിക്കുക.
6.ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുക, ഭരണഘടന സ്ഥാപനങ്ങളെ ആദരിക്കുക
7.കോൺഗ്രസ് പാർട്ടിയെ ജനാധിപത്യ പാർട്ടി പ്രവർത്തിക്കാൻ അനുവദിക്കുക, കുടുംബ വാഴ്ച്ച അവസാനിപ്പിക്കുക – എന്നിങ്ങനെ 7 നിർദേശങ്ങളാണ് കിരൺ റിജിജു നൽകിയിരിക്കുന്നത്.
മുൻപ് കോൺഗ്രസ് സഭാ നടപടികൾ മുടക്കിയ വീഡിയോയും റിജിജു പങ്ക് വച്ചിട്ടുണ്ട്. സത്യം കേൾക്കാനുള്ള ധൈര്യമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇത്രയും ദിവസങ്ങൾ സഭയുടെ സമയം പാഴാക്കിയതെന്ന് അദ്ദേഹം ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം.

