വാഷിങ്ടൺ : ലോസ് ആഞ്ചൽസിലെ ആദ്യ ഏഷ്യൻ -അമേരിക്കൻ മേയറായി കേരളത്തിൽ ജനിച്ചു വളർന്ന നിത്യാരാമൻ. നിലവിലെ മേയറായ കരേൻ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യയുടെ വിജയം . .
ഡിസിഷൻ ഡെസ്ക് എച്ച്.ക്യു പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 51.1 ശതമാനം വോട്ട് നേടിയാണ് നിത്യയുടെ വിജയം. അതേസമയം കാരേൻ ബാസിന് 48.33 ശതമാനം വോട്ടാണ് ലഭിച്ചത്.ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയാണ് നിത്യ. നിത്യയുടെ അമ്മയുടെ നാടാണ് തൃശൂരാണ് . അച്ഛന്റെ നാട് തിരുവനന്തപുരവും. 1981 ൽ ആണ് നിത്യയുടെ ജനനം. അച്ഛൻ വെങ്കിട്ടരാമൻ തിരുവനന്തപുരം കെൽട്രോണിൽ എഞ്ചിനീയറായിരുന്നു. തൃശൂരിൽ ജനിച്ചെങ്കിലും ആദ്യ രണ്ട് വർഷം തിരുവനന്തപുരത്തായിരുന്നു താമസം. വെങ്കിട്ടരാമൻ ഉന്നതപഠനത്തിന് അമേരിക്കയിലേക്കു പോയ സമയത്താണ് അമ്മയും മകളും തൃശൂരിലേക്കു വന്നത്.അമ്മ സുധ ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരിയായിരുന്നു.
നടനനികേതനത്തിൽ പ്രവർത്തിച്ചിരുന്ന ഭാരതീയ വിദ്യാഭവനിലായിരുന്നു എൽ കെ ജി മുതൽ പഠനം . ആറാം വയസോടെ കുടുംബസമേതം യുഎസിലേയ്ക്ക് മാറി. പിന്നെ ബിരുദത്തിന് ശേഷം ഇന്ത്യയിലെത്തി ചെന്നൈ കലാക്ഷേത്രയിൽ നൃത്തപഠനം നടത്തി. ഹോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ വാലി ചന്ദ്രശേഖരനുമൊത്തുള്ള വിവാഹം 2010 ൽ ബെംഗളൂരുവിൽ വച്ചായിരുന്നു.

