മയോ: കൗണ്ടി മയോയിലെ ബീച്ചിൽ വയോധികൻ ബൈനോക്കുലർ വഴി നഗ്നദൃശ്യങ്ങൾ വീക്ഷിച്ചതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച ആഴ്ചയായിരുന്നു സംഭവം. പ്രതിയ്ക്ക് ഏകദേശം 60 വയസ്സ് പ്രായം തോന്നിയ്ക്കുമെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പോണ്ടൂൺ വില്ലേജിലെ ബീച്ചിൽ ആയിരുന്നു സംഭവം. പ്രമുഖ ബീച്ചിൽ കുളിക്കാനെത്തിയ കുട്ടികളുൾപ്പെടെയുള്ള സംഘത്തെ നഗ്നനായി എത്തിയ ഇയാൾ ബൈനോക്കുലറിലൂടെ വീക്ഷിക്കുകയായിരുന്നു. ഇത് കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളിൽ ഒരാൾ കാണുകയും കൂടെയുണ്ടായിരുന്ന പുരുഷന്മാരോട് പറയുകയും ചെയ്തു. ഇതേ തുടർന്ന് രണ്ട് പേർ ഇയാളെ പിടികൂടാൻ എത്തിയെങ്കിലും കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

